മലപ്പുറം: കലാകാരൻമാരുടെ കൂട്ടായ്മയായ "കനി’യുടെ നേതൃത്വത്തിൽ മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സണ്‍ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി. മലപ്പുറം മുനിസിപ്പൽ ടൗണ്‍ഹാൾ ആധുനികവത്കരിച്ച് ചാരിറ്റി, കലാ, കായിക സംഘടനകൾക്ക് കുറഞ്ഞ നിരക്കിൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്നും മലപ്പുറത്ത് കലാപ്രതിഭകളെ വാർത്തെടുക്കുന്നതിന് കലാകേന്ദ്രവും ഫുട്ബോൾ താരങ്ങൾക്ക് ഗ്രൗണ്ട്, ഫുട്ബോൾ അക്കാഡമി എന്നിവ സാധ്യമാക്കാൻ നടപടി വേണമെന്നും കനി കൂട്ടായ്മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് നൗഷാദ് മാന്പ്ര, രക്ഷാധികാരിയും ഫുട്ബോൾ താരവുമായ സൂപ്പർ സ്റ്റുഡിയോ അഷ്റഫ്, അഡ്മിൻ പാനൽ മെംബർമാരായ അൻവർ ടൈറ്റാനിയം, പി.എസ്.എ. സബീർ, വി.ടി. ജലീൽ, ഹാരിസ് കാരാത്തോട്, റഷീദ ഷെരീഫ്, ഫസി കമറുദ്ദീൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.